മങ്കൊമ്പ്: പുളിങ്കുന്ന് സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ദർശനത്തിരുനാളിനു തുടക്കമായി. വികാരി ഫാ. ജയിംസ് കുന്നിൽ കൊടിയേറ്റി.
തിരുനാൾ ദിനങ്ങളിൽ ദിവസവും രാവിലെ ആറിന് സപ്ര, വിശുദ്ധ കുർബാന, വൈകുന്നേരം 3.30ന് ജപമാല, റംശാ, മധ്യസ്ഥപ്രാർഥന, ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുർബാന.
ഇന്ന് വൈകുന്നേരം 5.30ന് മാതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിക്കൽ. അൽഫോൻസാമ്മ, ചാവറയച്ചൻ, ഏവുപ്രാസ്യ, മദർ തെരേസ, മറിയം ത്രേസ്യ എന്നീ വിശുദ്ധരുടെ തിരുനാളാഘോഷിക്കുന്ന നാളെ വൈകുന്നേരം 3.30ന് ജപമാല, റംശാ, മധ്യസ്ഥപ്രാർഥന, ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം.
അഞ്ചിന് വൈകുന്നേരം 3.30ന് ജപമാല, റംശാ, മധ്യസ്ഥപ്രാർഥന, ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുർബാന, വചനസന്ദേശം, ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം.
ആറിന് വൈകുന്നേരം 4.30ന് പ്രസുദേന്തിയെ വാഴിക്കൽ. ഏഴിന് വൈകുന്നേരം നാലിന് ആഘോഷമായ വിശുദ്ധ കുർബാന ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, തുടർന്ന് കപ്ലോൻ വികാരിയെ വാഴിക്കൽ.
പ്രധാന തിരുനാൾ ദിനമായ എട്ടിന് രാവിലെ ആറിന് സപ്ര, വിശുദ്ധ കുർബാന, 9.30ന് ആഘോഷമായ തിരുനാൾ കുർബാന, ഫാ. മെൽബിൻ കഴുന്നുകണ്ടത്തിൽ, വചനസന്ദേശം അതിരൂപതാ വികാരി ജനറാൾ ഫാ. മാത്യു ചങ്ങങ്കരി, തിരുനാൾ പ്രദക്ഷിണം ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ വീട്ടിൽ. വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന- അതിരൂപത വികാരി ജനറാൾ ഫാ. സ്കറിയ കന്യാക്കോണിൽ, തുടർന്ന് കൊടിയിറക്ക്.